02:17pm 13 November 2026
NEWS
സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ എറണാകുളം മറൈൻഡ്രൈവ് ഹെലിപ്പാഡ് മൈതാനത്ത് ഡിസംബർ 22ന് വൈകിട്ട് 4 മണിക്ക് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
20/12/2025  05:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ എറണാകുളം മറൈൻഡ്രൈവ് ഹെലിപ്പാഡ് മൈതാനത്ത് ഡിസംബർ 22ന് വൈകിട്ട് 4 മണിക്ക് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

എറണാകുളം : സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയർ എറണാകുളം മറൈൻഡ്രൈവ് ഹെലിപ്പാഡ് മൈതാനത്ത് ഡിസംബർ 22ന് വൈകിട്ട് 4 മണിക്ക് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ടി. ജെ. വിനോദ് എംഎൽഎ അധ്യക്ഷനാവും. ഹൈബി ഈഡൻ എം.പി. ആദ്യ വില്പന നടത്തും.  ചടങ്ങിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എസ്. ജയകൃഷ്ണൻ, നഗരസഭ നിയുക്ത കൗൺസിലർ ടൈസൺ മാത്യു പയ്യപ്പള്ളി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എസ്. സതീഷ്, എൻ. അരുൺ, മുഹമ്മദ് ഷിയാസ്, കെ.എസ് ഷൈജു , എൻ. വി.സി. അഹമ്മദ്, ടോമി ജോസഫ്, ഇ . എം. മൈക്കിൾ , ജില്ലാ സപ്ലൈ ഓഫീസർ എസ്. ഒ ബിന്ദു തുടങ്ങിയവർ സംസാരിക്കും. ജനുവരി 1 വരെയാണ് ഫെയർ.

എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ ലാഭം സൂപ്പർ മാർക്കറ്റ്, ആലുവ സൂപ്പർ മാർക്കറ്റ്, കടവന്ത്ര ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, ചുള്ളിക്കൽ പീപ്പിൾസ് ബസാർ, മൂവാറ്റുപുഴ സൂപ്പർ മാർക്കറ്റ്, പിറവം ഹൈപ്പർ മാർക്കറ്റ്, കോതമംഗലം സൂപ്പർമാർക്കറ്റ് , നോർത്ത് പറവൂർ പീപ്പിൾസ് ബസാർ, പെരുമ്പാവൂർ സൂപ്പർമാർക്കറ്റ് എന്നിവ ക്രിസ്മസ്-പുതുവത്സര  ഫെയറുകളായി പ്രവർത്തിക്കും 

പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50% വരെ വിലക്കുറവും നൽകും. സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും.        

500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.         ക്രിസ്മസിനോട് അനുബന്ധിച്ച് സാൻറ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.

ക്രിസ്മസിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആയിരം രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും ഈ കൂപ്പണുകൾ നൽകും. ആയിരം രൂപയ്ക്ക് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഈ പ്രത്യേക കൂപ്പൺ ഉപയോഗിച്ചാൽ 50 രൂപ ഡിസ്കൗണ്ട് ലഭിക്കും.

സപ്ലൈകോ അത്യാധുനികരീതിയില്‍ സംവിധാനം ചെയ്യുന്ന ഷോപ്പിംഗ് മാളായ സിഗ്നേച്ചർ മാർട്ട് ജനുവരിയില്‍ പ്രവർത്തനം ആരംഭിക്കും. തലശ്ശേരി സിഗ്നേച്ചർ മാർട്ട് ജനുവരി 10-ാം തീയതിയും,  കോട്ടയം സിഗ്നേച്ചർ മാർട്ട് ജനുവരി മൂന്നാം വാരവും ഉദ്ഘാടനം ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img